Monday, December 17, 2018

Innovative work

പറയിപെറ്റ പന്തിരുകുലം



               ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

അംഗങ്ങൾ



മേഴത്തോൾ അഗ്നിഹോത്രി


പാക്കനാർ


രജകൻ


വള്ളോൻ


നാറാണത്തുഭ്രാന്തൻ


കാരയ്ക്കലമ്മ


അകവൂർ ചാത്തൻ


പാണനാർ


വടുതല നായർ


ഉപ്പുകൂറ്റൻ


ഉളിയന്നൂർ പെരുന്തച്ചൻ


പന്ത്രണ്ട് പേരെയും പറ്റി പരാമർശിക്കുന്ന ശ്ലോകം

മേഴത്തോളഗ്നിഹോത്രീ രജകനുളിയനൂർ 
ത്തച്ചനും പിന്നെ വള്ളോൻ 
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും 
നായർ കാരയ്ക്കൽ മാതാ 
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര - 
ങ്കത്തെഴും പാണനാരും 
നേരേ നാരായണ ഭ്രാന്തനുമുടനകവൂർ- 
ചാത്തനും പാക്കനാരും 

ഐതിഹ്യത്തിന്റെ പൊരുൾ

മനുഷ്യൻ ഏക വർഗ്ഗമാണെന്നും അവന്‌ ജാതി ഇല്ല എന്നുമുള്ള പൊരുൾ ഈ ഐതിഹ്യം തരുന്നുണ്ട്. അതിനുള്ള ഒരു കഥയും ഐതിഹ്യത്തിലുണ്ട്. പറയിയുടെ പന്ത്രണ്ടു മക്കളും വിവിധ ദേശങ്ങളിലാണ്‌ പാർത്തുവന്നത്. എന്നാൽ ചെറുപ്പത്തിൽ തന്നെ അവർക്ക് അച്ഛനും അമ്മയും ശരിക്കും ആരായിരുന്നു എന്ന് അറിയാമായിരുന്നു. അതിനാൽ മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിന്‌ അവർ ഒത്തുചേരുകയും ഒരുമിച്ച് തർപ്പണം ചെയ്യുകയും പതിവായിരുന്നു. ഇത് മേഴത്തോൾ അഗ്നിഹോത്രിയുടെ വീട്ടിലായിരുന്നു. എന്നാൽ കീഴ് ജാതിക്കാർ ഒരുമിച്ച് തർപ്പണം ചെയ്യുന്നത് അഗ്നിഹോത്രിയുടെ ഭാര്യക്കും മറ്റ് ബ്രാഹ്മണന്മാർക്കും ഇഷ്ടമായിരുന്നില്ല.